തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി വീണ്ടും ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. ഗുണ്ടാസംഘാംഗമായ കഴക്കൂട്ടം സ്വദേശി ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതാണ് അവസാനമായി നടന്ന സംഭവം. മറ്റൊരു ഗുണ്ടയായ രതീഷാണ് ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. രതീഷിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
ഇന്നലെ വൈകിട്ട് കഴക്കൂട്ടം മേനംകുളത്ത് വെച്ചാണ് സംഭവം. ഉണ്ണിക്കുട്ടനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയം തോന്നിയ നാട്ടുകാരനാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കഠിനംകുളം പോലീസ് നടത്തിയ തെരച്ചിലില്‍ കണിയാപുരത്ത് വെച്ച് അവശനിലയില്‍ ഉണ്ണിക്കുട്ടനെ കണ്ടെത്തുകയായിരുന്നു.
ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബൈക്കില്‍ വിളിച്ചു കൊണ്ടുപോയി രതീഷ് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഉണ്ണിക്കുട്ടന് പോലീസിന് മൊഴി നല്കി. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. ഒരുമാസം മുമ്പാണ് രതീഷ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
Discussion about this post