കോട്ടയം: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി കേസ് എടുക്കുന്ന 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്നു ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
അധികൃതരുടെ മനസു മാറാനാണു പ്രാര്‍ത്ഥന നടത്തുന്നത്. വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ചു ആലോചന നടത്തും. പെരുന്നയില്‍ പതാക ദിനാചരണം നടത്തുകയായിരുന്നു അദ്ദേഹം.
അതേസമയം, വൈക്കം മറവന്തുരുത്തില് എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി.
Discussion about this post