തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്. പത്തനംകിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ചൂട് കൊണ്ട് പെള്ളലുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ അധികവും. സംസ്ഥാനത്ത് ഇത്തവണയാണ് ഇത്രയെറെ ചൂട് അനുഭവപ്പെടുന്നത്.
രാവിലെ 11നും 3നും ഇടയിലുള്ള സമയത്ത് ജോലിചെയ്യരുതെന്ന് ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സൂര്യാഘാതം ഏറ്റത്. 19 പേരാണ് സൂര്യാതാപത്തെ തുടര്‍ന്ന് ചികിത്സ തേടിയത്.
പത്തനംതിട്ടയ്ക്ക് പുറമേ കോഴിക്കോടും മലപ്പുറത്തും സൂര്യതാപമേറ്റവര്‍ നിരവധിയാണ്. 17 പേരാണ് ഇവിടങ്ങളില്‍ ചികിത്സ തേടിയത്. ശനിയാഴ്ച മാത്രം 13 പേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ മൂന്നുപേര്‍ പത്തനംതിട്ടയിലാണെന്നാണ് റിപ്പോര്‍ട്ട്.
കോഴിക്കോട് രണ്ടും. അതേസമയം വരും ദിവസങ്ങളില്‍ ചൂടിന്റെ നില വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടാതെ ആലപ്പുഴ, പാലക്കാട്, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലും സൂര്യതാപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post