ശ്രീവരാഹം കൊലപാതകക്കേസ്; പ്രധാന പ്രതി പിടിയില്‍

ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിലെ മുഖ്യ പ്രതിയായ അര്‍ജ്ജുനെ പിടികൂടിയത്

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പിടിയില്‍. ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിലെ മുഖ്യ പ്രതിയായ അര്‍ജ്ജുനെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഒളിവിലായിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യം എന്നയാള്‍ കുത്തേറ്റ് മരിച്ചത്.

ഏറ്റുമുട്ടലില്‍ അര്‍ജ്ജുനും സുഹൃത്തുക്കളായ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ക്കും കുത്തേറ്റിരുന്നു. അര്‍ജ്ജുനെ ആക്രമിച്ച സംഭവത്തില്‍ മനോജ്, രജിത്ത് എന്നിവരെ പോലീസ് നേരെത്തെ പിടികൂടിയിരുന്നു. അതേസമയം ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ അര്‍ജ്ജുന്‍ ഒളിവില്‍ പോവുകയായിരുന്നു.

Exit mobile version