തൊടുപുഴ: സംസ്ഥാനത്ത് കടുത്ത് ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തന്നെ കേരളം കടുത്ത വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. കെഎസ്ഇബി ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഡാമുകളില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനു ആവശ്യമായ വെള്ളം കുറവാണ്.
അതേസമയം വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗവും വര്‍ധിച്ച് വരുകയാണ്. ശരാശരി വൈദ്യുതി ഉപയോഗം ഇപ്പോള്‍ പ്രതിദിനം 80 ദശലക്ഷം യൂണിറ്റിനു മുകളില്‍ എത്തിയിരിക്കുകയാണ് എന്നാണ് കെഎസ്ഇബിയുടെ കണക്ക്.
എസ്എസ്എല്‍സി പരീക്ഷ തുടങ്ങിയതോടെയാണ് ഉപയോഗം ഉയര്‍ന്നത്. അതൊടൊപ്പം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരും എന്നാണ് കെഎസ്ഇബിയുടെ നിഗമനം.
Discussion about this post