തിരുവനന്തപുരം: കേരള, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളില്‍ വന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി. 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരത്തിലാണ് തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കുന്നത്.
മാര്‍ച്ച് 17 രാത്രി 11.30 മണി മുതല്‍ 19 രാത്രി 11.30 വരെയാണ് വന്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പാണ് നല്‍കുന്നത്. ഈ പ്രദേശങ്ങളില്‍ ഈ കാലയളവില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും. മത്സ്യ തൊഴിലാളികള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
Discussion about this post