തിരുവനന്തപുരം: 3000 കോടിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി ആളായപ്പോള് 192 മത്സ്യത്തൊഴിലാളികള്‍ക്ക് കിടപ്പാടമൊരുക്കി പിണറായി സര്‍ക്കാര്‍ ജനഹൃദയങ്ങളിലേക്ക് കുടിയേറിയിരിക്കുകയാണ്. ഇതോടെ കടലോരജനതയ്ക്ക് നല്കിയ വാക്ക് പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ പാലിക്കുകയാണ്.
‘പ്രതീക്ഷ’എന്ന് പേരിട്ട തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം ഇന്ന് വൈകുന്നേരം മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും. 2016 ല്‍ വലിയതുറയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഈ ഫ്ലാറ്റിലെ താമസക്കാരായെത്തും.
മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 ഭവനങ്ങള്‍ നിര്‍മ്മിച്ചത്. ഓരോ ഭവനത്തിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്.
മത്സ്യബന്ധനോപകരണങ്ങള്‍ സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 20 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
Discussion about this post