തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിജെപിയിലേക്ക് കൂടുതലാളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അതോടൊപ്പം കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു കേന്ദ്രീകൃത നേതൃത്വമില്ലെന്നും 5 വര്‍ഷത്തിനിടയില്‍ 200ലധികം നേതാക്കന്മാര് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപരമായും സംഘടനപരമായും യുഡിഎഫ് തകര്‍ച്ചയെ നേരിടുകയാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പണത്തിനു വേണ്ടി ബിജെപി നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി അടിപിടി കൂടുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. വടകരയില്‍ ആര്‍എംപി യുഡിഎഫിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post