അഞ്ചാലുംമൂട്: കഴിഞ്ഞ ജൂലായ് 17ന് നീരാവില്‍ നിന്നും കാണാതായ ഷബ്നയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പോലീസ്. ചിറയില്‍ പടിഞ്ഞാറ്റതില്‍ ഇബ്രാഹിമിന്റെ മകള്‍ ഷബ്നയെ കൊല്ലം ബീച്ച് പരിസരത്തു നിന്നാണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്നും പിഎസ്സി കോച്ചിങ് സെന്ററിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. പിന്നീടാരും ഷബ്നയെ കണ്ടിട്ടില്ല.
ഒരു ബന്ധുവുമായി ഷബ്ന പ്രണയത്തിലായിരുന്നു. കാണാതാകുന്നതിന് തൊട്ടുമുമ്പ് ഇയാളെ ഫോണില്‍ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കാണാതായതിന് പിന്നില്‍ ഈ യുവാവാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. യുവാവിനെ നുണ പരിശോധനയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു.
എന്നാല്‍ ഇതുവരെ നുണപരിശോധന നടന്നിട്ടില്ല. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000രൂപ രക്ഷിതാക്കള്‍ മുമ്പ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അത് കൂടാതെയാണ് ഇപ്പോള്‍ പോലീസ് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post