കൊല്ലം: കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട ക്ഷേത്രത്തിന് ഒരു പ്രത്യോകതയുണ്ട്. ഈ ക്ഷേത്രത്തില്‍ നേര്‍ച്ചയായി ഓള്‍ഡ് മങ്കിന്റെ 101 കുപ്പികളാണ് ലഭിച്ചത്. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമായിരിക്കാം ഇത്. മാര്‍ച്ച് 22 നാണ് ഇവിടെ ഉത്സവം.
1954 ല്‍ ഉത്പാദനം ആരംഭിച്ച 42.8 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഓള്‍ഡ് മങ്ക് ഈ ക്ഷേത്രത്തിലെ നടവരവായതിന് പിന്നില്‍ വിവിധ ഐതീഹ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. കൗരവരില്‍ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ അമ്പലങ്ങളുണ്ട്. ഈ 101 പേര്‍ക്കായാണ് 101 കുപ്പി റം കാഴ്ചവെക്കുന്നത്. അതിന് പിന്നിലെ കഥ ഇങ്ങനെ പാണ്ഡവരെ ഇല്ലാതാക്കാന്‍ പുറപ്പെട്ട ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നി. അടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ച അദ്ദേഹത്തിന് വീട്ടുകാര്‍ കള്ള് നല്‍കി.
ഇതുകൊണ്ടാണ് ഓള്‍ഡ് മങ്ക് ക്ഷേത്രത്തിലേക്ക് നല്‍കുന്നത്. ഉത്സവത്തിന് ക്ഷണിച്ചുകൊണ്ട് കിരണ്‍ ദീപു എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലാലായപ്പോള്‍ ഒരു ആരാധകന്‍ ദിലീപിനായി അടുക്കും കലശവും (കള്ളും) നേര്‍ച്ച നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ക്ഷേത്രത്തില്‍ നേര്‍ച്ചയായി ലഭിച്ചത് 101 കുപ്പി Old Monk വിദേശ മദ്യം…
ഇത്തരത്തില്‍ ഉള്ള ആചാരങ്ങള്‍ ഉള്ളത് കേരളത്തിലെ ഒരേ ഒരു ദുര്യോധന ക്ഷേത്രമായ’
കൊല്ലം ജില്ല യിലെ പോരുവഴി പെരുവിരുതി മലനട യില്‍ ആണ് . ഞങ്ങളുടെ ഉത്സവം
കാണുവാന്‍ വേണ്ടി ഞങ്ങളുടെ നാട്ടിലേക്കു എല്ലവരെയും സ്വാഗതം ചെയ്യന്നു -മാര്‍ച്ച് 22 ന്’
Discussion about this post