തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താനുളഅള അനുമതി നല്‍കണം, നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചു. തിരുവമ്പാടി ദേവസ്വമാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിലെ വിധിയില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണം, ബേരിയം രാസവസ്തു ഉപയോഗിച്ച് ഉള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
സമയനിയന്ത്രണത്തിലും ഇളവ് വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം ഇരുപത്തിയേഴിന് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
അതേസമയം വെടികെട്ടിനെ പ്രതികൂലിച്ച് കളക്ടര്‍ അനുപമ നേരത്തെ രംഗത്തെത്തിയിരുന്നു.
Discussion about this post