തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കും തോറും മറ്റു പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടു, എന്നാല്‍ കോണ്‍ഗ്രസിനകത്ത് ഇനിയും തീരുമാനമായിട്ടില്ല. മാത്രമല്ല പട്ടിക വൈകുന്നതിതിന് പിന്നില്‍ ഗ്രൂപ്പ് തര്‍ക്കമാണെന്ന് വിമര്‍ശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് രംഗത്തെത്തി.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ വൈകിയെന്നും സുധീരന് തുറന്ന് സമ്മതിച്ചു. എത്രയുംവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപനം നടത്തുന്നത് ഗ്രൂപ്പ് താത്പര്യങ്ങള്‍ നോക്കിയിട്ടാകരുതെന്ന് സുധീരന് പറഞ്ഞു. രാജ്യതാത്പര്യത്തിനാകണം മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post