ന്യൂഡല്‍ഹി: ടോം വടക്കന്റെ ബിജെപിയിലേക്കുള്ള വരവിന് സമ്മിശ്ര പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം സീറ്റ് ചോദിച്ചിരുന്നു എന്നാല്‍ കൊടുക്കില്ല എന്നറിഞ്ഞപ്പോള്‍ കലുമാറി എന്നായിരുന്നു മുല്ലപ്പള്ളി അടക്കം പറഞ്ഞത്. അതേസമയം അദ്ദേഹത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ കണ്ണന്താനത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ടോം വടക്കന്റെ പേര് കാണാത്തതിനെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് കണ്ണന്താനം. പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപിയില്‍ പുറത്ത് നിന്ന് വന്നവരെ കൂടാതെ തന്നെ മിടുക്കരായ നേതാക്കളുണ്ടെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചര്‍ച്ച നടത്തി വരികയാണണെന്നും കണ്ണന്താനം വ്യക്തമാക്കി.
കോട്ടയത്ത് നിന്ന് കൊണ്ട് ജയിച്ച് കഴിവ് തെളിയിച്ച ആളാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പിസി തോമസ് എന്നും അതിനാല്‍ തന്നെ കോട്ടയത്ത് പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ട് എന്നും കണ്ണന്താനം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മിലെ തമ്മിലടി ബിജെപിക്ക് പ്രയോജനം ചെയ്യും ആര്‍ക്ക് വോട്ടുചെയ്യുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ ചിന്തിക്കുമെന്നും അദ്ദേഹം പറയുന്നു. ചോദ്യം ചെയ്യാനുള്ള അവസരം ജനാധിപത്യം നല്‍കുന്നുമുണ്ട്. തര്‍ക്കളങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട് ഇനിയും ഉണ്ടാവുക തന്നെ ചെയ്യും എന്നാല്‍ അവസാന തീരുമാനം തിരഞ്ഞെടുപ്പ് ഓഫീസറുടേതാകും.
ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കേരളാ നേതാക്കള്‍ ബിജെപി ആസ്ഥാനത്തെത്തി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്നും. വടക്കന്റെ കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Discussion about this post