ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്വത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലൊന്നില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് സംസ്ഥാന നേതാക്കള്‍ വീണ്ടും ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചെന്നാണ് വിവരം.
ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തോട് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ല. ഹൈക്കമാന്‍ഡ് സമ്മര്‍ദം ചെലുത്തിയാല്‍ അദ്ദേഹത്തിന് മത്സരിക്കാതിരിക്കാനാവില്ലെന്നാണ് സൂചന.
അതേസമയം ഇന്ന് വൈകുന്നേരത്തിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി പട്ടിക പുറത്ത് വിടും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതിനിടെ ആയിരുന്നു ഗ്രൂപ്പുകളില്‍ തര്‍ക്കം രൂക്ഷമായത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വായനാടിനും ഇടുക്കിയുംമാണ് തര്‍ക്കത്തിലായത്. ടി സിദ്ദിഖിന് വയനാട് നല്‍കണമെന്ന് എ ഗ്രൂപ്പ്. ഇടുക്കിയില്‍ ഡീന്‍ കുര്യോക്കോസിനായി എ ഗ്രൂപ്പ്. ജോസഫ് വാഴയ്ക്കന് ഇടുക്കി നല്‍കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. എറണാകുളത്ത് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും.
Discussion about this post