തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥികളുടെ സീറ്റ് കാര്യത്തില്‍ ഏകദേശ ധാരണയായെന്നാണ് വിവരം. സ്ക്രീനിങ് കമ്മറ്റി ഇന്ന് ലിസ്റ്റ് സമര്‍പ്പിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരുന്നുണ്ട്.
ഇന്നലെ രാഹുല്‍ ഗാന്ധിയോടൊപ്പം കേരളത്തിലെ മുതിര്‍ന്ന നേതാക്കളും ഡല്‍ഹിക്ക് പോയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ അവിടെ വെച്ചും തുടര്‍ന്നിരുന്നു. അതേസമയം, കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ ഹൈകമാന്റിനും അതൃപ്തിയുണ്ട്. രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന.
മുല്ലപ്പള്ളിയും, ഉമ്മന്‍ചാണ്ടിയും. കെസി വേണുഗോപാലും മത്സര രംഗത്ത് വേണമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയ്ക്ക്. എന്നാല്‍ മത്സരരംഗത്തേക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും.
Discussion about this post