പാലക്കാട്: സംസ്ഥാനത്ത് വേനല്‍ കനക്കുന്നു. വേനല്‍ചൂട് കടുത്തതോടെ പാലക്കാട് ജില്ലയില്‍ വെയിലിന്റെ കാഠിന്യത്തില്‍ കരിഞ്ഞ് ഉണങ്ങിയ പുല്ലുകള്‍ക്ക് തീ പിടിക്കുന്നതും സാധാരണമായി. ജില്ലയില്‍ ദിവസവും ചെറുതും വലുതുമായ നിരവധി തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കനത്ത ചൂടിനൊപ്പം വേനല്‍ക്കാലത്ത് പാലക്കാട് നേരിടുന്ന പ്രധാന ദുരിതമാണ് വ്യാപകമായ തീപിടുത്തങ്ങള്‍. നിരവധി ഫോണ്‍ കോളുകളാണ് ജില്ലയിലെ ഫയര്‍സ്റ്റേഷനുകളിലേക്ക് നിത്യേന എത്തുന്നത്. ചെറിയ പുല്‍പടര്‍പ്പുകള്‍ക്കും, മറ്റും തീ പിടിക്കുന്നത് സാധാരണമായി മാറി. അട്ടപ്പാടി, മലമ്പുഴ, നെല്ലിയാമ്പതി അടക്കമുള്ള പ്രദേശങ്ങളില്‍ കാട്ടു തീയും വ്യാപകമാണ്.
അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളാണ് മിക്ക ഇടങ്ങളിലും തീപിടുത്തങ്ങള്‍ക്ക് കാരണമാകുന്നത്. അടിസ്ഥാനം സൗകര്യങ്ങളുടെ കുറവ് ഫയര്‍ ഫോഴ്‌സിനെയും വലയ്ക്കുന്നു. കാട്ടു തീ കാരണം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും ജില്ലയുടെ മലയോര മേഖലകളില്‍ പതിവായി. വരും ദിവസങ്ങളില്‍ ചൂടു കൂടുമ്പോള്‍ തീപിടുത്ത സാധ്യത വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.