പെരിയ: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത് ലാലിന്റേയും കുടുംബങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്ന് രാഹുല്‍ഗാന്ധി പെരിയയിലെ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു. ശരത്ത്ലാലിനും കൃപേഷിനും നീതികിട്ടണമെന്നും കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായി കൃപേഷിന്റെ പിതാവ് പ്രതികരിച്ചു.
കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത്ലാലിന്റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം കെസി വേണുഗോപാലും സന്നിഹിതനായിരുന്നു.
Discussion about this post