കാസര്‍കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. പെരിയയിലെ കൊലയാളികളെ നീതിക്ക് മുന്‍പിലെത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സിബിഐ അന്വേഷണത്തിന് എല്ലാവിധ നിയമ സഹായം നല്‍കാമെന്ന് രാഹുല്‍ ഉറപ്പു നല്‍കിയതായി കൃപേഷിന്റെ അച്ഛന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇരുവീടുകളിലും 15 മിനിറ്റ് നേരമാണ് രാഹുല്‍ ചെലവഴിച്ചാണ് മടങ്ങിയത്.
Discussion about this post