തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്രകോപിതനായ യുവാവ് തീ കൊളുത്തി പൊള്ളലേല്‍പ്പിച്ച പെണ്‍കുട്ടിക്ക് ചികിത്സാ സഹായമെത്തിക്കാന്‍ സുമനസുകള്‍ കനിയണമെന്ന് നഴ്സിങ് സംഘടന യുഎന്‍എ. വളരെ ദരിദ്രമായ ചുറ്റുപാടില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ കുടുംബം ചികിത്സാച്ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും,അടിയന്തിരമായി സാമ്പത്തിക സഹായമെത്തിക്കാന്‍ സുമനസുകള്‍ കനിയണമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പ്രസിഡന്റ് ജാസ്മിന് ഷാ അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടിയുടെ ചികിത്സാ സഹായത്തിന് അടിയന്തിരമായി 50,000 രൂപ യുഎന്‍എ അനുവദിച്ചെന്നും ജാസ്മിന് ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കവിതാ വിജയകുമാറിന് 50000 രൂപയുടെ അടിയന്തിര ചികിത്സാ സഹായം അനുവദിച്ചു യുഎന്‍എ
പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ വെച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ 70% ത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കവിത എറണാകുളം മെഡിക്കല്‍ സെന്റെര് ആശുപത്രിയില്‍ ചികിത്സയിലാണ്.വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് കവിത.യുഎന്‍എ സജീവ അംഗവും ബിലിവേഴ്സ് ആശുപത്രി അംഗവുമായ വിദ്യ വിജയകുമാറിന്റെ അനുജത്തിയാണ് കവിത. ആശുപത്രിയില്‍ കെട്ടിവെക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന വിദ്യയുടെ കുടുംബത്തിന്റെ അവസ്ഥ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും,ബിലിവേഴ്സ് യുഎന്‍എ യൂണിറ്റുമാണ് സംസ്ഥാന നേത്യത്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നത്. ആയതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ കെട്ടിവെക്കാനുള്ള 50000 രൂപ അടിയന്തിരമായി ഇന്ന് തന്നെ അനുവദിച്ചു .
പണമില്ലാത്തതിന്റെ പേരില്‍ ഒരു യുഎന്‍എ പ്രവര്‍ത്തകര്‍ക്കും കുടുംബാഗങ്ങള്‍ക്കും യുഎന്‍എ ഉളളിsത്തോളം ജീവന് വെടിയേണ്ടി വരില്ല.
കവിത എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഏവരുടെയും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നു.
വളരെയധികം തുക ചികിത്സക്ക് വേണ്ടി വരുമെന്നതിനാല്‍ സുമനസ്സുകളുടെ സഹായം തേടുന്നു. 30000 രൂപക്ക് മുകളില്‍ ദിനംതോറും ചികിത്സാ ചിലവ് വരുമെന്നാണ് ലഭിച്ച വിവരം. കവിതയുടെ ചേച്ചിയുടെ അക്കൗണ്ട് നമ്പര്‍ ചുവടെ നല്കുന്നു. കഴിയാവുന്ന വിധം സഹായിക്കാന്‍ കഴിയുന്നവര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
VIDYA VIJAYAKUMAR
ORIENTAL BANK OF COMMERCE
A/C NO:19172043000222
IFSC:ORBC0101917
ജാസ്മിന്ഷ.എം
യുഎന്‍എ
Discussion about this post