കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ആദ്യം കണ്ടെടുത്ത ആയുധങ്ങള്‍ ഉപയോഗിച്ചല്ല കൃത്യം നടത്തിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഈ ആയുധം ഉപയോഗിച്ച് കൊലപാതകങ്ങള്‍ക്ക് കാരണമായ മുറിവുണ്ടാക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ആയുധങ്ങളില്‍ എങ്ങനെ രക്തക്കറ വന്നു എന്നത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത തുടരുന്നു. കൊലക്കേസില്‍ അറസ്റ്റിലായ പീതാംബരനുമായി നടത്തിയ തെളിവെടുപ്പിലാണ് രണ്ട് ഇരുമ്പ് ദണ്ഡും വടിവാളും കണ്ടെടുത്തത്.
അതേസമയം കേസിലെ മറ്റ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയപ്പോള്‍ കണ്ടെടുത്ത ആയുധങ്ങള്‍ ഉപയോഗിച്ച് മരണ കാരണമായ മുറിവുണ്ടാക്കാന്‍ കഴിയുമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.