തിരുവനന്തപുരം: ഇടുക്കി ലോക്സഭാ സീറ്റില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്മാന് പിജെ ജോസഫ്. ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അതാണ് പ്രതീക്ഷയെന്നും ജോസഫ് പ്രതികരിച്ചു.
എന്നാല്‍, കേരളാ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. കോട്ടയം സീറ്റിലെ മാണി-ജോസഫ് തര്‍ക്കം ഒഴിവാക്കേണ്ടതായിരുന്നെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
ജോസഫിനെ വിശ്വാസത്തിലെടുക്കണമായിരുന്നു. കോട്ടയം സീറ്റിലെ തര്‍ക്കം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും മാണി വിഭാഗം ഇടഞ്ഞ് നിന്നത് മറ്റു സീറ്റുകളിലെ വിജയത്തേയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
Discussion about this post