തൃശ്ശൂര്‍: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. കേരള സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് നേതാക്കള്‍ ഇക്കാര്യം ആവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ ഹൈക്കമാന്റിന്റെ കൂടി സാന്നിദ്ധ്യത്തില്‍ സജീവമായി നടക്കുന്നതിനിടെയാണ് നേതാക്കള്‍ വീണ്ടും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധി കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങളും സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകളും വിവിധ നേതാക്കളുമായി നടത്തുന്നുണ്ട്. മത്സരിക്കാന്‍ ഇത്തവണ ഇല്ലെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും. അതേസമയം, ഇരുവരും മത്സര രംഗത്ത് ഉണ്ടാകില്ലെന്നും ഏറെ കുറെ ഉറപ്പായി.
ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചരണത്തിലും മുന്നേറിക്കഴിഞ്ഞു. ഇതടക്കമുള്ള സാഹചര്യങ്ങളും നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായി ചര്‍ച്ച ചെയ്തു. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ വലിയ അതൃപ്തി ഹൈക്കമാന്റിനുള്ള സാഹചര്യത്തില്‍ വിശദാംശങ്ങളും രാഹുല്‍ ചോദിച്ചിട്ടുണ്ട്.
Discussion about this post