അനാഥയെന്ന പരിഗണനയില്‍ സൈനികന്‍ വിവാഹം കഴിച്ചത് വിവാഹ തട്ടിപ്പു കാരിയെ; പിന്നീട് അരങ്ങേറിയത് സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങള്‍

2014ല്‍ ഇരുവരും വിവാഹിതരായി. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്ന് പറഞ്ഞ് ചെന്നൈയിലേക്ക് റീന പോയി. എന്നാല്‍ ഇടയ്ക്ക് ഭര്‍തൃ വീട്ടില്‍ റീന എത്താറുണ്ട്

കോട്ടത്താല: കോട്ടത്താലയില്‍ വീണ്ടും വിവാഹ തട്ടിപ്പ്. കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികന്‍ പ്രദീപാണ് വിവാഹ തട്ടിപ്പിന് ഇരയായത്. അനാഥയെന്ന് പറഞ്ഞ് റീന തന്റെ പേര് അനാമികയെന്നാക്കി പ്രദീപുമായി അടുത്തു.

പിന്നീട് 2014ല്‍ ഇരുവരും വിവാഹിതരായി. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്ന് പറഞ്ഞ് ചെന്നൈയിലേക്ക് റീന പോയി. എന്നാല്‍ ഇടയ്ക്ക് ഭര്‍തൃ വീട്ടില്‍ റീന എത്താറുണ്ട്. ഭര്‍തൃ വീട്ടില്‍ എത്തിയ റീന വീടിന് മുന്നില്‍ ഡോ അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ് എന്ന ബോര്‍ഡ് വച്ചു. കുറച്ചുമരുന്നുകളും വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു.

ഇതിനിടയില്‍ പ്രദീപില്‍ നിന്നും പലപ്പോഴായി 20 ലക്ഷം രൂപ റീന കൈക്കലാക്കി. അതേസമയം നല്ല ആരോഗ്യവതിയായിരുന്ന പ്രദീപിന്റെ അമ്മ മറണപ്പെട്ടു. മരണത്തില്‍ ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നു.

സ്വാഭാവിക മരണം എന്ന നിലയിലാണ് അന്ന് മൃതദേഹം ദഹിപ്പിച്ചത്. പിന്നീട് റീനയുടെ മുറിയില്‍ നിന്നും ഇന്‍സുലിന്‍ സ്ട്രിപ്പുകളും സിറിഞ്ചുകളും കണ്ടെത്തിയപ്പോള്‍ ബന്ധുക്കള്‍ക്ക് നേരിയ സംശയം തോന്നി.

ഇതിനിടെ പ്രദീപിനും ഭാര്യയില്‍ സംശയം തുടങ്ങിയിരുന്നു. ആദ്യ രാത്രിയില്‍ റീനയുടെ അടിവയറ്റില്‍ ശസ്ത്രക്രിയ ചെയ്തതിന്റെ അടയാളം പ്രദീപ് കണ്ടെത്തിയിരുന്നു.

മുന്‍പ് രണ്ട് തവണ സിസേറിയന്‍ നടത്തിയതിന്റെ അടയാളമായിരുന്നു ഇത്. എന്നാല്‍ അപ്പന്റിസൈറ്റിസിന് ഓപ്പറേഷന്‍ നടത്തിയതാണെന്ന് റീന പറഞ്ഞതോടെ പ്രദീപ് അത് വിശ്വസിച്ചു.

അമ്മയുടെ മരണത്തോടെ ഈ സംശയവും ബലപ്പെട്ടു. റീനയുടെ ബാഗില്‍ നിന്നും പ്രദീപിന്റെ സഹോദരിക്ക് ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് സംശയങ്ങള്‍ ബലപ്പെട്ടത്. ഇതില്‍ കരവാളൂരിലെ വിലാസവും റീന ശാമുവേല്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് യഥാര്‍ത്ഥ പേരെന്നും ബോദ്ധ്യപ്പെട്ടത്.

Exit mobile version