കാസര്‍ഗോഡ്: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനും പ്രീമെട്രിക്ക് ഹോസ്റ്റല്‍ വാര്‍ഡനും അറസ്റ്റില്‍. മദ്രസ വിദ്യാര്‍ത്ഥികളേയും പ്രീമെട്രിക്ക് ഹോസ്റ്റലില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥികളേയും പീഡിപ്പിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മദ്രസാ അധ്യാപകനായ സിദ്ധിഖ് മൗലവി തന്നെ പീഡിപ്പിച്ചുവെന്ന് ഒരു വിദ്യാര്‍ത്ഥിനി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. നാലു വര്‍ഷമായി ഇയാള്‍ മദ്രസ അധ്യാപകനാണ്. ബന്ധുക്കളുടെ പരാതിയില്‍ അധ്യാപകനെ മദ്രസയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. പീഡന വിവരം ഒതുക്കി തീര്‍ക്കാനുള്ള മദ്രസ കമ്മിറ്റിയുടെ നീക്കം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലോടെ പാളി.
ആദൂര്‍ സ്വദേശി മുഹമ്മദലിയാണ് പീഡനക്കേസില്‍ അറസ്റ്റിലായ ഹോസ്റ്റല്‍ വാര്ഡന്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ കഴിഞ്ഞ ജൂണിലാണ് വാര്‍ഡനായി ചേര്‍ന്നത്. വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ ഇയാള്‍ മുങ്ങി. കര്‍ണ്ണാടകയില്‍ നിന്നാണ് പിടിയിലായത്.
Discussion about this post