തിരുവനന്തപുരം: കെട്ടു നിറച്ച് കുമ്മനം രാജശേഖരന് ശബരിമലയിലേക്ക് പുറപ്പെട്ടു. തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് പുറപ്പെട്ടത്. ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ഇപ്പോള്‍ സന്നിധാനത്ത് നടന്നുവരുന്നത്.
മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കഴിഞ്ഞദിവസം കേരളത്തിലെത്തിയ കുമ്മനം രാജശേഖരന് ആവേശോജ്ജ്വല സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ശബരിമല ദര്‍ശനം നടത്തുന്നത്.
അതേസമയം, ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായ വിമര്‍ശിച്ച കുമ്മനം രാജശേഖരന്റെ പെട്ടന്നുള്ള ശബരിമല സന്ദര്‍ശനം രാഷ്ടീയ വൃത്തങ്ങളില്‍ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.
Discussion about this post