കൊല്ലം: ആലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥി എഎം ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി നടേശന്. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ സിറ്റിംഗ് എംപിയുമായ കെസി വേണുഗോപാലിനെതിരെയാണ് ഈ പരസ്യ വെല്ലുവിളി.
പരാജയപ്പെടുമെന്ന ഭീതിയുള്ളതു കൊണ്ടാണ് കെ.സി.വേണുഗോപാല്‍ മത്സരിക്കാത്തതെന്നും വേണുഗോപാലാണ് സ്ഥാനാര്ഥിയെങ്കില് അദ്ദേഹം എട്ടുനിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് നില്ക്കാന് തീരുമാനിച്ചാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മത്സരിക്കുന്നില്ല എന്ന് തറപ്പിച്ച് പറഞ്ഞ കെസി വേണുഗോപാലിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടെന്ന വാര്‍ത്ത നേരത്തെ മാധ്യമങ്ങളില്‍ വന്നിരുന്നു. മാത്രമല്ല അദ്ദേഹത്തിനുള്ള മണ്ഡലത്തിന്റെ കാര്യത്തിലും ഏകദേശം ധാരണയായിട്ടുണ്ട്..
Discussion about this post