കെവിന്‍ വധം; പ്രാഥമിക വാദത്തിന്റെ ഉത്തരവ് ഇന്ന്

കോട്ടയം സെഷന്‍സ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിക്കുന്നത്

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക വാദത്തിന്റെ വിധി ഇന്ന്. കോട്ടയം സെഷന്‍സ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിക്കുന്നത്. പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.

കെവിന്റെ ഭാര്യ നീനു ചാക്കോയുടെ സഹോദരന്‍ അടക്കമുള്ള 14 പ്രതികള്‍ക്കെതിരെ നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 മെയ് 28 നാണ് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. മെയ് 27ന് നീനുവിന്റെ സഹോദരന്‍  ഷാനു ഉള്‍പ്പെടെ നാലുപേര്‍ കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും തുടര്‍ന്ന് മര്‍ദ്ദിച്ച് ആറ്റില്‍ തള്ളുകയായിരുന്നെന്നും പോലീസ് കണ്ടെത്തി.

Exit mobile version