കണ്ണൂര്‍: തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പലതരം നാടകീയ രംഗങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ് കേരളം. വടകരയില്‍ പി ജയരാജനെതിരെ മത്സരിക്കുന്നത് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഇങ്ങനെ പറഞ്ഞാല്‍ ആളെ പിടികിട്ടില്ല… പണ്ട് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സിഒടി നസീറാണ് കക്ഷി. മുന്‍ തലശ്ശേരി നഗരസഭാ അംഗം കൂടിയാണ് ഇയാള്‍. തന്റെ ആശയങ്ങള്‍ക്ക് വില നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് നസീര്‍ പാര്‍ട്ടി വിട്ടത്.
മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന പ്രചാരണ വാക്യവുമായാണ് മുന്‍ പാര്‍ട്ടി പ്രവര്ത്തകന് പി ജയരാജനെതിരെ മല്‍സരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും കുറ്റപ്പെടുത്തില്ലെന്നാണ് ഇയാളുടെ വാദം.
നസീറിനെ പിന്തിരിപ്പിക്കാന്പാര്ട്ടികള് ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. ന്യൂനപക്ഷ വോട്ടുകളും സിപിഎം കോണ്‍ഗ്രസ് വിമതന്മാരുടെ വോട്ടുകളും ലഭിക്കുമെന്നാണ് നസീറിന്റെ പ്രതീക്ഷ. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസുമായി ബന്ധപ്പെട്ട് അദേഹത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
Discussion about this post