തൃശ്ശൂര്‍: ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചത്.
‘ശബരിമല തകര്‍ക്കാന്‍ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഢനീക്കം ജനങ്ങളോട് പറയുകയ തന്നെ ചെയ്യും. ചട്ടങ്ങളും നിയമങ്ങളും അറിഞ്ഞുതന്നെയാണ് ഞങ്ങളും പൊതുരംഗത്ത് നില്‍ക്കുന്നത്.’ എന്നാണ് കെ സുരേന്ദ്രന്റെ വെല്ലുവിളി.
അമിതാധികാരപ്രയോഗം നടത്തിയാല്‍ അതംഗീകരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയില്ലെന്നു പറഞ്ഞാണ് സുരേന്ദ്രന് തെരഞ്ഞെടുപ്പു കമ്മീഷനെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലിട്ട ഒരു കുറിപ്പിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന് വെല്ലുവിളി നടത്തിയത്.
‘മോഡി ഭരണത്തില്‍ രാജ്യം കണ്ടത് ജനദ്രോഹവും കര്‍ഷക ദ്രോഹവുമാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തു. ‘ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Discussion about this post