തിരുവനന്തപുരം: ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ശബരിമല രാഷ്ട്രീയ വിഷയമല്ല, വിശ്വാസ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷറുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് തരൂര്‍ വ്യക്തമാക്കി. ശബരിമല വിഷയം തെരുവിലേക്ക് വലിച്ചിഴച്ചത് ബിജെപിയാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്ത് വന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കരുതെന്നും ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു.
Discussion about this post