തിരുവനന്തപുരം: സഞ്ജയ് കുമാര്‍ ഐപിഎസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി
ചുമതലയേറ്റു. 2015 ഏപ്രില്‍ മുതല്‍ 2016 ഫെബ്രുവരി വരെ തിരുവനന്തപുരം സിറ്റിയില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഈ കാലയളവില്‍ തന്നെ ഒട്ടേറെ സമരപരമ്പരകള്‍ അരങ്ങേറിയിട്ടുണ്ട്. സെക്രട്ടറിയേറ്റിനും നിയമസഭയ്ക്കും മുന്നിലുള്ള സംഘര്‍ഷ മേഖലകളില്‍ നേരിട്ട് പോലീസിന് നേതൃത്വം നല്‍കാനും, സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാനും സഞ്ജയ്ക്ക് സാധിച്ചിട്ടുണ്ട്.
അതിന് പുറമേ നഗരത്തിലെ ഗതാഗതം സംബന്ധിച്ച് പല പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതും സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ്. ഫുട്പാത്ത് കയ്യേറ്റം അവസാനിപ്പിച്ചതിന് പുറമെ നഗരത്തിലെ പാതകളില്‍ പണം കൊടുത്ത് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയത് സഞ്ജയ് കുമാറിന്റെ നേത്യത്വത്തില്‍ നടന്നതാണ്.
Discussion about this post