കാട്ടാക്കട: കാട്ടാക്കടയില്‍ മരുന്ന് സൂക്ഷിച്ചിരുന്ന മുറിയില്‍ വന്‍ തീപിടിത്തം. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ
മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തതില്‍ രണ്ട് ലക്ഷം രൂപയുടെ മരുന്നുകള്‍ കത്തി നശിച്ചു.
മുറിയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍, ഇന്ജക്ഷന് മരുന്ന്, ബ്ലീച്ചിങ്ങ് പൗഡര്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. സംഭവം അറിഞ്ഞ് കാട്ടാക്കട നിന്ന് അഗ്നി രക്ഷാ സേനയെത്തി തീകെടുത്തി. വായു സഞ്ചാരം ഇല്ലാത്ത മുറിയില്‍ കനത്ത ചൂടില്‍ ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ ബ്ലീച്ചിങ് പൗഡറുമായി കൂടിക്കലര്‍ന്നുള്ള രാസപ്രവര്‍ത്തനമാണ് തീപിടുത്തത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം.
രക്ഷാപ്രവര്‍ത്തിനെത്തിയ മൂന്ന് അഗ്നി രക്ഷ ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. കത്തിയമര്‍ന്ന
മരുന്നുകളുടെ രൂക്ഷ ഗന്ധമാണ് അസ്വസ്ഥതയ്ക്ക് കാരണം. ജീവനക്കാരുടെ ഡ്രസ്സിങ്ങ് റൂമായും ഇതേ മുറിയാണ് ഉപയോഗിക്കുന്നത്.
കാട്ടാക്കട അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ മാന്മാരായ അരുണ്‍ പി നായര്‍, രാജേഷ് കുമാര്‍, ശ്രീജിത് എന്നിവരെ കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post