കുഴല്‍മന്ദം: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കുഴല്‍മന്ദം പോലീസ് കണ്ടെത്തി. കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയത്.
വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. തങ്ങള്‍ പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നുമുള്ള കത്തുകള്‍ ഇരുവരും എഴുതി വെച്ചിരുന്നതും കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് കുഴല്‍മന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജാഗ്രതയോ
ടെയുള്ള പോലീസിന്റെ നീക്കത്തില്‍ പെണ്‍കുട്ടികള്‍ മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് വഴക്ക് പറയുന്നു, വീട്ടുകാര്‍ തങ്ങളെ അംഗീകരിക്കുന്നില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വീടുവിട്ടിറങ്ങിയ രണ്ട് പെണ്‍കുട്ടികളെ ചെന്നൈയ്ക്ക് സമീപം വില്ലുപുരത്ത് നിന്നും പോലീസ് കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു. കുഴല്‍മന്ദം പോലീസിന്റെ ജാഗ്രതയോടെയുള്ള നീക്കമാണ് കുട്ടികളെ സുരക്ഷിതരായി തിരികെയെത്തിക്കാന്‍ സഹായകരമായത്. മണിക്കൂറുകള്‍ക്കകമാണ് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തിയത്.
ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ, . നന്നായി പഠിക്കുന്ന ഇരുവരും ശനിയാഴ്ച രാവിലെ എട്ടരയോടെ സ്പെഷ്യല്‍ ക്ലാസുണ്ടെന്നു പറഞ്ഞാണ് വീടുകളില്‍ നിന്ന് പോയത്. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. തങ്ങള്‍ പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നുമുള്ള കത്തുകള്‍ ഇരുവരും എഴുതി വെച്ചിരുന്നതും കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് കുഴല്‍മന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടികളുടെ സുഹൃത്തുക്കളില്‍ ഒരാളെ അവര്‍ വിളിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പോലീസ് വിളി വന്നാല്‍ തന്ത്രപൂര്‍വം സംസാരിക്കാനും പോലീസിനെ അപ്പോള്‍ത്തന്നെ അറിയിക്കാനും നിര്‍ദ്ദേശം നല്കി. പെണ്‍കുട്ടികളുടെ കൈവശം മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നില്ല. രാത്രി പത്തു മണിയോടെ സുഹൃത്തിന് ഫോണ്‍കോള്‍ വന്നു. തങ്ങള്‍ പോവുകയാണെന്നും ക്ഷമിക്കണമെന്നും ബസ്സില്‍ ചെന്നൈയിലേക്കാണ് പോകുന്നതെന്നും ഒരു യാത്രക്കാരന്റെ ഫോണ്‍വാങ്ങിയാണ് വിളിക്കുന്നതെന്നും പറഞ്ഞു. സൈബര്‍സെല്ലിന്റെ സഹായത്തോടെ കുഴല്‍മന്ദം സ്റ്റേഷനിലെ എ.എസ്.ഐ.മാരായ ശബരീഷ്, പ്രശാന്ത്, സി.പി.ഒ.മാരായ നിഷാന്ത്, രാമചന്ദ്രന് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ ലൊക്കേഷന്‍ സേലം ദേശീയപാതയിലാണെന്ന് കണ്ടെത്തി.
പെണ്‍കുട്ടികള്‍ വിളിച്ച നമ്പരിലേക്ക് പിന്നീട് പോലീസ് ബന്ധപ്പെടുകയും ഫോണ്‍ ഉടമയോട് പെണ്‍കുട്ടികളെ കാണാതായതാണെന്ന് അറിയിക്കുകയും കണ്ടക്ടറോട് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടികളെ സുരക്ഷിതരായി ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വില്ലുപുരം സ്റ്റേഷനില്‍ എത്തിച്ച കുട്ടികളെ ഞായറാഴ്ച തിരിച്ചെത്തിക്കുകയും ചെയ്തു. . പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കി. കൗണ്‍സലിങ്ങിനു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു’
Discussion about this post