തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ പതിനെട്ടുകാരിയ്ക്ക് എതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തളിപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പട്ടുവം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് തളിപ്പറമ്പ് നഗരസഭ പരിധിയില്‍ താമസിക്കുന്ന പതിനെട്ടുകാരി പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസമാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നീടാണ് പോലീസില്‍ കുടുംബം പരാതിപ്പെട്ടത് എന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു.
Discussion about this post