ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക 16ന് എന്ന് സൂചന. 13നും 14നും കേരളത്തിന്റെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള രാഹുലിന്റെ അന്തിമ അഭിപ്രായം തേടിയ ശേഷം 15നു ഡല്‍ഹിയില്‍ സ്‌ക്രീനിങ് കമ്മിറ്റി വീണ്ടും ചേരും.
ശേഷം 16ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സിറ്റിങ് എംപിമാരില്‍ ശശി തരൂര്‍ തിരുവനന്തപുരത്തും കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയിലും എംകെ രാഘവന്‍ കോഴിക്കോട്ടും വീണ്ടും മത്സരിക്കും.
കണ്ണൂരില്‍ കെ സുധാകരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനും സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി. കെസി വേണുഗോപാല്‍ പിന്മാറിയ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ അടൂര്‍ പ്രകാശിനെ പരിഗണിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. അഞ്ച് സീറ്റുകളുടെ കാര്യത്തിലാണ് സ്‌ക്രീനിങ് കമ്മിറ്റി ധാരണയിലെത്തിയത്.