തിരുവനന്തപുരം: മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഇന്ന് കേരളത്തില്‍ എത്തും. കുമ്മനം രാജശേഖരന്റെ രാഷ്ട്രീയത്തിലേക്കുള്ള രണ്ടാം പ്രവേശനം ഗംഭീര പരിപാടിയാക്കാന്‍ ഒരുങ്ങി ബിജെപി. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച കുമ്മനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബിജെപി വന്‍ സ്വീകരണമാണ് ഒരുക്കുക. രണ്ടായിരത്തിലേറെ പ്രവര്‍ത്തകരെ അണിനിരത്തിയുള്ള സ്വീകരണം ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാക്കാനാണ് ബിജെപിയുടെ നീക്കം/
രാവിലെ 8.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കുമ്മനത്തെ മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍, മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് മാധവന് നായര്‍, മറ്റ് ബിജെപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പഴവങ്ങാടി ക്ഷേത്രത്തിലേക്ക് പോകും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കുമ്മനം സന്ദര്‍ശിക്കും.
2018 മേയില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് രണ്ട് ദിവസം ബാക്കിനില്‍ക്കവേ തീര്‍ത്തും അപ്രതീക്ഷിതമായാണ് കുമ്മനം രാജശേഖരന് മിസ്സോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടത്. അന്നത്തെ ആ അമ്പരപ്പ്, ഒമ്പത് മാസങ്ങള്‍ക്കിപ്പുറവും പ്രവര്‍ത്തകര്‍ക്ക് മാറിയിട്ടുണ്ടാവില്ല.
Discussion about this post