കണ്ണൂര്‍: റോഡ് നിര്‍മാണത്തിനിടെ വലിയ ഗുഹ കണ്ടെത്തി. ഇരിട്ടി കൂട്ടുപുഴയിലാണ് സംഭവം. ഒരാള്‍ക്ക് കടന്നുപോകാന്‍ തരത്തിലുള്ള വീതിയുണ്ട് ഗുഹയ്ക്ക്. പുതിയ പാലം നിര്‍മിക്കുന്നതിനു സമീപം റോഡിന് മറുവശത്ത് 10 മീറ്ററോളം ഉയരമുള്ള തിണ്ടിന് താഴെയായിട്ടാണ് ഗുഹ കണ്ടെത്തിയത്.
കെഎസ്ടിപി പദ്ധതി പ്രകാരം തലശ്ശേരി-വളവുപാറ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി വീതി കൂട്ടുന്നതിനായി തിണ്ട് ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പോലീസ് സ്ഥലത്ത് എത്തി. കെഎസ്ടിപി റോഡിലാണ് ഗുഹയുടെ തുടക്കമെങ്കിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് നീളുന്നത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പ് പരിശോധനയ്ക്കായി ഈ മേഖലയിലെ പ്രവൃത്തി നിര്‍ത്തിവച്ചു. എന്നാല്‍ ആകാംഷയോടെ നാട്ടുകാര്‍ ഗുഹയ്ക്കുള്ളിലേക്ക് കയറുന്നത് തുടര്‍ന്നതോടെ താല്‍കാലികമായി ഗുഹ അടച്ചിരിക്കുന്നു.