തിരുവനന്തപുരം:ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. ശബരിമല സീസണ് തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച.
ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും യോഗത്തില്‍ പങ്കെടുക്കും. രാവിലെ പത്തരക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം തീരുമാനിച്ചിട്ടുള്ളത്.
ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശന വിധിയില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രത്യക്ഷ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് യോഗം. എന്നാല്‍ ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ മാത്രമായിരിക്കും യോഗം വിലയിരുത്തുകയെന്നാണ് സൂചന.
Discussion about this post