തിരുവനന്തപുരം: വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കാര്യം പറഞ്ഞത്.
ശബരിമലയുടെ പേരു പറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നും,നാളെ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post