കണ്ണൂര്‍: കണ്ണൂരില്‍ കെ സുധാകരന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ താല്പര്യമില്ലെന്ന് നേരത്തെ സുധാകരന് അറിയിച്ചിരുന്നുവെങ്കിലും ഹൈക്കമാന്റ് പറഞ്ഞാല്‍ മത്സരിക്കുമെന്ന നിലപാടിലാണ് കെ സുധാകരന്. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയും, മുല്ലപ്പള്ളി രാചമന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വിട്ടു. മത്സരിക്കാനില്ലെന്ന കെസി വേണുഗോപാലിന്റെ നിലപാടിന് സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്കി. വടകരയില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്. എന്നാല്‍ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം.
Discussion about this post