കൊച്ചി: പെരിയാറില്‍ മൃഗങ്ങളുടെ മാംസാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി അസഹനീയ ദുര്‍ഗന്ധം പരക്കുകയാണ്. മൃഗക്കൊഴുപ്പ് പാതാളത്തെ റഗുലേറ്റര്‍ ബ്രിജിന്റെ ലോക്ക്ഷട്ടറിനു സമീപത്ത് നിറഞ്ഞകൂടി ദുരിതത്തിലാവുകയാണ് പ്രദേശവാസികള്‍.
പെരിയാറിലേക്കു മൃഗക്കൊഴുപ്പു തള്ളാന്‍ സാധ്യതയുള്ള രണ്ടു കമ്പനികളില്‍ പോലീസ് പരിശോധന നടത്തി. എന്നാല്‍ വ്യവസായമേഖലയില്‍ നിന്നു മാലിന്യം പുഴയിലേക്കു തള്ളുന്നില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏലൂര്‍ സര്‍വീലന്‍സ് സെന്റര്‍ പറയുന്നത്.
അതേസമയം, നിരീക്ഷണ ക്യാമറകളും ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനവും സര്‍വീലന്‍സ് വാനില്‍ 24 മണിക്കൂറും പട്രോളിങ്ങും ഉള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 2019 ജനുവരി ഒന്നിനു ശേഷം നിത്യേനയെന്നോണം പെരിയാറിലേക്കു മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മാലിന്യം അടിഞ്ഞുകൂടുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തി മാലിന്യം താഴോട്ട് ഒഴുക്കിവിട്ടാണ് പരിഹാരം കാണുന്നത്.
Discussion about this post