തിരുവനന്തപുരം: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടില്‍. 43-ാം നാള് കേരളം ഒന്നടങ്കം പോളിങ് ബൂത്തിലെത്തും. സംസ്ഥാനത്ത് മൂന്നാംഘട്ടത്തിലാണ് 20 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുക. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം.
എല്‍ഡിഎഫ്
സ്ഥാനാര്‍ഥിനിര്‍ണയത്തിനായി കോണ്‍ഗ്രസും ബിജെപിയും ബാക്കിനില്‍ക്കെ 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രചാരണത്തിലേക്കു കടന്നു. നാലുദിവസത്തിനകം എല്ലാ മണ്ഡലത്തിലെയും കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനാകുമെന്നത് ഇടതുമുന്നണിയുടെ നേട്ടം. വിവിധഘട്ടങ്ങളായി പ്രചാരണ പരിപാടികള്‍ക്കും എല്‍ഡിഎഫ് രൂപം നല്‍കിയിട്ടുണ്ട്. അതിനുള്ള ചുമതലക്കാരെയും നിശ്ചയിച്ചു.
യുഡിഎഫ്
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്. ഇത് വരെ അന്തിമ തീര്‍പ്പായിട്ടില്ല. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, വിഎം സുധീരന് എന്നിവര്‍ കളത്തിലിറങ്ങുമോയെന്നതില് തീര്‍പ്പുണ്ടായിട്ടില്ല.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനാല്‍ പൊരുതാന്‍ പാകത്തിലുള്ള എതിരാളിയെയും കളംനിറച്ചുള്ള പ്രചാരണത്തിനുള്ള വേഗവും യുഡിഎഫ് കണ്ടത്തേണ്ടതുണ്ട്. കൊല്ലം, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ ചിത്രംതെളിഞ്ഞത്. കോട്ടയത്ത് കേരള കോണ്‍ഗ്രസിനായി പിജെജോസഫ് മത്സരിക്കുന്നതും ഏറക്കുറെ ഉറപ്പായിട്ടുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല.
Discussion about this post