കൊച്ചി: കാക്കനാട് പാലച്ചുവടില്‍ റോഡരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അനാശാസ്യം ആരോപിച്ചുള്ള സദാചാരക്കൊലയെന്ന് പോലീസ്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ഏഴ് പേര് അറസ്റ്റിലായി. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തെ പിടിയിലായ നാല് പേരെയും ചേര്‍ത്താണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
യുവാവിന്റെ മരണത്തിന് പിന്നില്‍ അനാശാസ്യം ആരോപിച്ചുള്ള ആള്‍ക്കൂട്ട മര്‍ദ്ദനമാണെന്നും, ഈ ആക്രമണത്തിനിടെ യുവാവ് കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വെണ്ണലയിലും പരിസരത്തുമുള്ള 13 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കുള്ള മറ്റുള്ളവരെ തിരിച്ചറിഞ്ഞ ശേഷം അവരേയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
വിവാഹിതനായ ജിബിന്‍ പ്രദേശത്തുള്ള യുവതിയുമായി അനാശാസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പിടികൂടിയ ജിബിനെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് ഇയാള്‍ ബോധരഹിതനായപ്പോള്‍ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. പ്രാഥമിക പരിശോധനയില്‍ ജിബിന്‍ മര്‍ദ്ദനമേറ്റതായി പോലീസിന് മനസ്സിലായിരുന്നു. തലയിലേറ്റ മുറിവ് വാഹനാപകടത്തില്‍ ഉണ്ടായതല്ലെന്നുമായിരുന്നു പ്രാഥമിക നിഗമനം.
ഇതോടെയാണ് കൊലപാതക സാധ്യതയിലേക്കുള്ള വഴി തുറന്നത്. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോണ്‍ കോള്‍ വരികയും തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്കൂട്ടറുമായി ജിബിന്‍ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പോലീസിന് മൊഴി നല്‍കിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ 10 സംഘമായാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post