കണ്ണൂര്‍: ലോഡ്ജില്‍ താമസിച്ച് ടിവി അടക്കമുള്ള സാധനങ്ങള്‍ കടത്തിയിരുന്ന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണം പതിവാക്കിയതോടെ ഈ വിരുതന് പോലീസ് പിടിയിലാവുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശിവകുമാറാണ് കണ്ണൂര്‍ ഇരിട്ടി എസ്ഐ പിഎ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയാലായത്.
കോയമ്പത്തൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് മോഷണം നടത്തി മുങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ ഇരിട്ടിയിലെ ലോഡ്ജില്‍ നിന്നു ടിവി മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. തിരൂര്‍, പൊന്നാനി, പുല്പള്ളി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതി മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post