തിരുവനന്തപുരം:സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ എല്‍ഡിഎഫില്‍ 17ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതി. എല്‍ഡിഎഫ് ലോക്സഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ഞായറാഴ്ച തുടക്കമായി. പാലക്കാട്ടാണ് ആദ്യ കണ്വന്ഷന് നടക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ കണ്‍വന്‍ഷനുകള്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, വടകര, ആലത്തൂര്‍, ചാലക്കുടി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം കണ്‍വന്‍ഷനുകള്‍ ചൊവ്വാഴ്ചയും ഇടുക്കി, തിരുവനന്തപുരം കണ്‍വന്‍ഷനുകള്‍ ബുധനാഴ്ചയും നടക്കും. വ്യാഴാഴ്ച വയനാട്, പൊന്നാനി മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കും.
ആറ്റിങ്ങല്‍, ആലത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയാണ് ഉദ്ഘാടകന്‍. മലപ്പുറത്ത് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബും ആലപ്പുഴയില്‍ ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദനും ഉദ്ഘാടനം ചെയ്യും. എംപി വീരേന്ദ്രകുമാറാണ് കോഴിക്കോട്, വയനാട് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുക. ഇടുക്കിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
കണ്ണൂരില്‍ മന്ത്രി ഇപി ജയരാജനും പി ജയരാജന് മത്സരിക്കുന്ന വടകരയിലും പൊന്നാനിയിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ചാലക്കുടിയില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി, കോട്ടയത്തും തൃശ്ശൂരും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, പത്തനംതിട്ടയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്, മാവേലിക്കരയില്‍ കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള, കൊല്ലത്ത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
Discussion about this post