തിരുവനന്തപുരം: ട്രെയിന്‍ യാത്രകളില്‍ കുട്ടികളെ നഷ്ടമാകുന്നവര്‍ ധാരാളമാണ്. കുഞ്ഞുങ്ങളെ കാണാതെ പോകുന്നതും,ട്രെയിനില്‍ നിന്ന് കുഞ്ഞുങ്ങള്‍ വീഴുന്നതൊക്കെ ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ്. രക്ഷിതാക്കളുടെ അശ്രദ്ധ മൂലമാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള റെയില്‍വെ പോലീസിന്റെ ഹ്രസ്വ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കൗതുക കാഴ്ചകളിലേക്ക് കുട്ടികള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികമാണെന്നും അവരെ ശ്രദ്ധിക്കേണ്ടത് നമ്മുടെ കടമയാണെന്നും റെയില്‍വെ പോലീസ് പറയുന്നു. ട്രെയിനുകളിലും പ്ലാറ്റ്ഫോമിലും രക്ഷകര്‍ത്താക്കളുടെ സംരക്ഷണമില്ലാതെ കുട്ടികളെ സ്വതന്ത്രരായി വിടാതിരിക്കാനും വീഡിയോയിലൂടെ മെറിന് ജോസഫ് ഐപിഎസ് പറയുന്നു.
Discussion about this post