തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ ആശയകുഴപ്പമില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. കെപിസിസിയുടെ നിലപാടില്‍ യോജിക്കുന്നില്ല സ്ത്രീകള്‍ക്ക് എവിടെ പോകാനും അധികാരമുണ്ട് എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ മഹത്വമാണ് ഈ പ്രസ്താവന വെളിവാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളത്തിലെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ രാഹുല്‍ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. അപ്പോഴും കേരള നേതൃത്വത്തോട് അവരുടെ നിലപാടുമായി മുന്നോട്ട് പോകാന്‍ അദ്ദേഹം അനുവദിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post