ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി ഏത് ചുമതല ഏല്പിച്ചാലും അതു ചെയ്യുമെന്ന് കുമ്മനം രാജശേഖരന്. കേരളത്തിലേക്കുള്ള തിരിച്ച് വരവില്‍ ഉപാധികളില്ലെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസോടെയാണ് തന്റെ തിരിച്ച് വരവ്. ഇത്ര നാളത്തെ പൊതു പ്രവര്‍ത്തനത്തില്‍ സംഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചിട്ടുള്ള ആളാണ് താനെന്നും കുമ്മനം വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്നും കുമ്മനം പറഞ്ഞു. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം അങ്ങേയറ്റം ഭംഗിയായി അച്ചടക്കത്തോടെ നിര്‍വ്വഹിക്കുമെന്നും കുമ്മനം വിശദമാക്കുന്നു. ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. കേരളത്തില്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ കൂടി വരികയാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം അല്ലാതെ പ്രത്യേകിച്ച് ഒരു മണ്ഡലമല്ല ലക്ഷ്യമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. മതസ്വാതന്ത്ര്യം എല്ലാവര്ക്കും ആവശ്യമാണ്. ശബരിമല വെറുമൊരു മതവിഷയമല്ല, ഭരണഘടനാപരമായ അവകാശം നേടിയെടുക്കാന്‍ ഒരു ജനത നടത്തിയ പോരാട്ടമാണെന്നും കുമ്മനം പറയുന്നു.
Discussion about this post