കാസര്‍കോട്: ലീവില്‍ നാട്ടിലെത്തിയ യുവാവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കുഡ്ലു വിവേകാനന്ദ നഗറിലെ സുപ്രീം ബസ് ഡ്രൈവര്‍ ദാമോദരന്‍- താര ദമ്പതികളുടെ മകന് ലോകേഷിനെ (26) യാണ് വെള്ളിയാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷാര്‍ജയില്‍ നിന്നാണ് ലോകേഷ് ലീവിന് നാട്ടില്‍ എത്തിയത്. മാതാവ് ബന്ധുവീട്ടിലും പിതാവ് ജോലിക്കും പോയതായിരുന്നു. മാതാവ് തിരിച്ചുവന്നപ്പോഴാണ് ലോകേഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാര്‍: രേഷ്മ, രമ്യ, രക്ഷ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post