പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയിലായി. ചെമ്പേരി സ്വദേശി ഇടച്ചേരിയപ്പാട്ട് രജീഷ് പോളിനെയാണ് (29) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാഷ്ട്രീയ കേസുകളില്‍ പ്രതികളായി ഒളിവിലായിരുന്നപ്പോള്‍ അവര്‍ക്ക് പിന്തുണയും സൗഹൃദവും സ്ഥാപിച്ച രജീഷ് 2012-13 കാലയളവില്‍ പിലാത്തറയിലെ വാടക വീട്ടില്‍ വച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ രജീഷ് വെളിപ്പെടുത്തിയത്.
രജീഷ് ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
Discussion about this post